TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp
الاثنين، 20 أكتوبر 2025
ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് അവതരിപ്പിക്കുകയാണ്. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഈ കായികമേളയ്ക്ക് അവകാശപ്പെട്ടതാണ്. ഗാനരചന - പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പ്രഫുൽദാസ് വി. സംഗീത സംവിധാനം - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ഗാനം ആലപിച്ചത് - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി. തൈയ്ക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ.കെ.ആർ., ഹരീഷ്.പി., അഥിത്ത്. ആർ, എന്നിവരാണ്. വീഡിയോ പ്രൊഡക്ഷൻ - കൈറ്റ് വിക്‌ടേഴ്‌സ്. സംസ്ഥാന സ്‌കൂൾ കായികമേള തീംസോംഗിന്റെ പ്രകാശനം നിർവഹിച്ചു.
الاشتراك في:
تعليقات الرسالة (Atom)
ليست هناك تعليقات:
إرسال تعليق