TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

الأربعاء، 24 ديسمبر 2025


 

 



 




 


 


 

الاثنين، 22 ديسمبر 2025

 നമ്മളെ കണ്ട് കുട്ടികൾ പടിക്കട്ടെ 😊


വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.


പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. 


സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ്  യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.


അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.


സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

الاثنين، 20 أكتوبر 2025

ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് അവതരിപ്പിക്കുകയാണ്. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഈ കായികമേളയ്ക്ക് അവകാശപ്പെട്ടതാണ്. ഗാനരചന - പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പ്രഫുൽദാസ് വി. സംഗീത സംവിധാനം - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ഗാനം ആലപിച്ചത് - കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി. തൈയ്ക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ.കെ.ആർ., ഹരീഷ്.പി., അഥിത്ത്. ആർ, എന്നിവരാണ്. വീഡിയോ പ്രൊഡക്ഷൻ - കൈറ്റ് വിക്‌ടേഴ്‌സ്. സംസ്ഥാന സ്‌കൂൾ കായികമേള തീംസോംഗിന്റെ പ്രകാശനം നിർവഹിച്ചു.


 

الخميس، 24 يوليو 2025

ധർമ സ്ഥല കേസ്

ധർമസ്ഥല കേസ്: എസ്.ഐ.ടിയിൽനിന്ന് ഡി.സി.പി സൗമ്യലത പിന്മാറി » സംഘത്തിലെ ഏക വനിത ഐ.പി.എസ് ഉദ്യോഗ സ്ഥയായിരുന്നു മംഗളൂരു: ദക്ഷിണ കന്നട ധർമ സ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറുകണക്കി ന് പെൺകുട്ടികളുടെയും യുവതി കളുടെയും മൃതദേഹങ്ങൾ നിർബ ന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയെ ന്ന ശുചീകരണ ജീവനക്കാരൻറെ വെളിപ്പെടുത്തൽ അന്വേഷിക്കാ ൻ കർണാടക സർക്കാർ രൂപവ ത്‌കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് ഡെപ്യൂട്ടി പൊ ലീസ് കമീഷണർ സൗമ്യലത പി الماله الله ന്മാറി. സം ത്തിലെ ഏക വനിത ഐ.പി. എസ് ഉദ്യോഗ സ്ഥയായ അവ രുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ഡോ. ജി. പര മേശ്വര സ്ഥിരീ സൗമ്യലത കരിച്ചു. വെളിപ്പെടുത്തലുണ്ടായി ർ കേസ് അന്വേഷിക്കാനായി പ്ര രണ്ടാഴ്ചക്ക് ശേഷമാണ് സർക്കാ ത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. പ്പെടുത്തി അന്വേഷണസംഘം ബുധനാഴ്ച 20 പേരെ കൂടി ഉൾ വിപുലീകരിച്ചിരുന്നു. അന്വേഷണ സംഘം നാലു വിഭാഗമായി അ ന്വേഷണം തുടരാനിരിക്കെയാണ് സൗമ്യലതയുടെ പിന്മാറ്റം. ഐ. ജി എം.എൻ. അനുചേത്, എസ്. പി ജിതേന്ദ്രകുമാർ ദായം എന്നി വരാണ് ഡി.ജി.പി പ്രണബ് മൊഹ ന്തിയുടെ നേതൃത്വത്തിലുള്ള ന്വേഷണ സംഘത്തിലെ മറ്റു മു തിർന്ന ഐ.പി.എസുകാർ. സ്ത്രീപീഡനവും കൊലപാത കവും ആരോപിക്കപ്പെടുന്ന വെ ളിപ്പെടുത്തൽ അന്വേഷണത്തി ഗസ്ഥരിൽ ഒരാളായ സൗമ്യലത ൽ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോ യുടെ പിന്മാറ്റം തുടക്കത്തിലേ കല്ലുകടിയായി. അതിനിടെ ധർ ളിപ്പെടുത്തൽ നടത്തിയ ശുചിക മസ്ഥല കേസിൽ നടുക്കുന്ന വെ രണ തൊഴിലാളി പൊലീസിൽ ന ൽകിയ മൊഴിയുടെ പകർപ്പ് പുറ ത്തുവന്നിട്ടുണ്ട്.

الاثنين، 17 مارس 2025

സാമ്പത്തിക തട്ടിപ്പ് ?

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് യാഥാർഥ്യം എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റോ അപ്പുകളോ കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് . പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

الخميس، 13 فبراير 2025

ഒരു ഓർമ : പഴയ കാലം

1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.. കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.... നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു. യഥാർത്ഥത്തിൽ അന്നായിരുന്നു "ദൈവത്തിന്റെ സ്വന്തം നാട്." നിങ്ങൾക്കാ പഴയ കാലം ഓർക്കണോ? ഇതൊന്ന് വായിക്കുക തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം..... അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം അവ തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കി കൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേര സുഗന്ധം.... തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു..... പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു..... നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു..... പുരയിടങ്ങളില്‍ അമ്മ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ഓടിനടക്കുന്ന അച്ഛൻ..... ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി നമ്മൾ കുട്ടികൾ ചീരയെയും, കയ്പയെയും, വെണ്ടയെയും നനച്ചിരുന്നു..... ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചു വായിലാക്കിയിരിക്കും ... വൈകുന്നേരം ഒരു പ്രധാന ജോലിയുണ്ട്....! തലേന്ന് കത്തിച്ചു വെച്ച കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി വയ്ക്കണം..... അതുകഴിഞ്ഞു കിണറ്റിൻ കരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി...... പിന്നെ കുട്ടികൂറ പൗഡറിന്റെ സുഗന്ധം വൈകുന്നേരം ചായ കുടിക്കാനെന്നും പറഞ്ഞ്‌ കടയില്‍ പോയിട്ട് സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ കൈയില്‍ കാണും ഒരു പൊതിയും എവറെഡി ടോർച്ചും . കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ...., ആത്മബന്ധത്തിന്റെ കരുതൽ സുഖം.... മണ്ണെണ്ണപ്പുക മൂക്കിലേക്ക് വലിച്ചു കയറ്റികൊണ്ട് അമ്മ ചോറ് ഉണ്ണാൻ വിളിക്കും വരെയുള്ള പുസ്തകവായന.... കൂട്ടിനു വയലിൽ നിന്നുമുള്ള പേക്രോം തവളകളുടെ മേളം..... കൂടാതെ ചെകിട് മൂളിച്ച ചീവീട്... രാഗം ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ......പായയും തലയിണയും പുതപ്പും എടുത്തു നിലത്തേക്ക് ഇട്ടു നിവർത്തി ഒരൊറ്റ കിടപ്പ് ചുരുണ്ടു കൂടി.... കിളികളുടെ സംഗീതം കേട്ടുകൊണ്ട് ഞെരങ്ങിയും മൂളിയും കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു "തീ കായൽ ..." ആ സമയത്തു മഞ്ഞു വീണു നനഞ്ഞ വൈക്കോൽക്കൂനയിൽ നിന്നും വെളുത്ത പുക ഉയരുന്നുണ്ടാകും.... കുളീം ചായ കുടീം കഴിഞ്ഞു ...... ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റിക്കും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്...... സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്...... അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ പുഴുങ്ങുകയോ ആവും എന്ന്..... അതും കഴിച്ചു കണ്ടത്തിലേക്കോ, അടുത്തുളള പറമ്പിലേക്കാ ഒരോട്ടമാണ്....! പന്ത് കളി, ഗോലി കളി, കിളി കളി, മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽ നിന്നു വിളി വരുന്നതുവരെ...... പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ..... ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും..., വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും...., തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും..., കുട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും... കല്ല് കൊത്താനുണ്ടോ എന്നും വിളിച്ചു കൊണ്ട്‌ വരുന്ന കല്ല് കൊത്തികള്‍... പിന്നെയും ഉണ്ട് ഒരുപാട്‌... പാത്ര കച്ചവടക്കാര്‍, തുണി അലക്കുന്നവർ, തലയ്ക്ക് ഉഴിയാന്‍ മണ്‍പ്രതിമയുമായി വരുന്നവർ അങ്ങനെ ഒരുപാട് പേർ..... അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു...... അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല..... വീടുകൾക്ക് മതിലുകളില്ലായിരുന്നു.... ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു..... എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു..... അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു..... എല്ലാവർക്കും അതിലവകാശം ഉണ്ടായിരുന്നു.... വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു...... എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു..... പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു..... കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും അദ്ധ്യാപകർക്കും തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു..... മക്കൾ എല്ലാവർക്കും മക്കളായിരുന്നു..... അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ..... മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു... തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം..... പിന്നീടെങ്ങോ പോയ്മറഞ്ഞ മനോഹരമായ ആ കാലം.... ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും..... ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി.....! നമ്മളെയുമെടുത്ത്‌ അങ്ങ് പറക്കും...... കാലങ്ങൾക്ക് പിറകിലോട്ട്. *പങ്കുവെയുക,* *എല്ലാവരും അറിയട്ടെ ഇങ്ങനെയുള്ള ഒരു നല്ല കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു എന്ന്. ഇനി ഒരിക്കലും തിരിച്ചു വരാൻ സാദ്ധ്യതയില്ലാത്ത കാലം.....

KIDS FEST

الأربعاء، 12 فبراير 2025

ഹൃദയസ്പർശിയായ വീഡിയോ

ഹൃദയ

തങ്ങള്‍ക്കിത് ആയിരങ്ങളിലൊന്ന്... ഷീബക്കിത് പുതുവത്സര സമ്മാനം...!! •••••••┈┈┈•✿❁✿•┈┈┈••••••• വിഷമത്തോടെ കൊടപ്പനക്കൽ ഗേറ്റ് കടന്ന് വന്നവരാരും തിരിച്ച് വിഷമം മാറാതെ മടങ്ങേണ്ടി വന്നിട്ടില്ല.. ആ വട്ടമേശക്കരികിൽ തങ്ങൾ ഇരിക്കും കാലത്തോളം.. കാലവും,ചരിത്രവും സാക്ഷി...ഇത് ഇനിയും തുടരും ഉറവ വറ്റാത്ത കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് അളവറ്റ ബഹുമാനം ഏറ്റു വാങ്ങുന്ന പാണക്കാട് കുടപ്പനക്കൽ തറവാട് 👆

الثلاثاء، 11 فبراير 2025

തേൻ

*_തേൻ പുരാണം* https://chat.whatsapp.com/CqRW8YpahzDHSILQgpG6l1 *തേൻ (Honey) സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ* 🔸 ലോകത്തിലെ ആദ്യത്തെ നാണയങ്ങളിലൊന്നിൽ തേനീച്ചയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? 🔸 തേനിൽ ജീവൻ തുടിക്കുന്ന എൻസൈമുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? 🔸 ലോഹനിർമ്മിത സ്പൂണുമായുള്ള സമ്പർക്കത്തിൽ ഈ എൻസൈമുകൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമോ? 🙏 തേൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം മരം കൊണ്ടുള്ള തവി ഉപയോഗിച്ചാണ്, നിങ്ങൾക്ക് അതൊരെണ്ണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് ഉപയോഗിക്കുക. 🔸 നിങ്ങളുടെ തലച്ചോറ് നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥം തേനിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? 🔸 മനുഷ്യജീവന് മാത്രം നിലനിൽക്കാൻ കഴിയുന്ന ഭൂമിയിലെ അപൂർവ ഭക്ഷണങ്ങളിൽ ഒന്നാണ് തേൻ എന്ന് നിങ്ങൾക്കറിയാമോ? 🔸 ആഫ്രിക്കയിലെ ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് തേനീച്ചയാണെന്ന് നിങ്ങൾക്കറിയാമോ? 🔸 മനുഷ്യന്റെ ജീവൻ 24 മണിക്കൂർ നിലനിർത്താൻ ഒരു സ്പൂൺ തേൻ മതിയാകുമെന്നറിയാമോ? 🔸 തേനീച്ച ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് (propolis) ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളിലൊന്നാണെന്ന് നിങ്ങൾക്കറിയാമോ? 🔸 തേനിന് കാലഹരണമില്ലെന്ന് നിങ്ങൾക്കറിയാമോ? 🔸 ലോകത്തിലെ മഹാന്മാരായ ചക്രവർത്തിമാരുടെ മൃതദേഹങ്ങൾ പൊൻ ശവപ്പെട്ടികളിൽ അടക്കം ചെയ്തിരുന്നതായും അഴുകി നശിക്കാതിരിക്കാൻ അവക്ക് തേൻ കവചം ഒരുക്കാറുള്ളതായും നിങ്ങൾക്ക് അറിയാമോ? 🔸 വിവാഹത്തിന് ശേഷം നവദമ്പതികൾ പ്രത്യുൽപാദനത്തിനായി തേൻ കഴിക്കുന്നത് കൊണ്ടാണ് *ഹണിമൂൺ* എന്ന പദം ഉണ്ടായതെന്ന് നിങ്ങൾക്കറിയാമോ? 🔸 ഒരു തേനീച്ച 40 ദിവസത്തിൽ താഴെ മാത്രമേ ജീവിക്കുന്നുള്ളൂ എന്നും കുറഞ്ഞത് 1000 പൂക്കൾ സന്ദർശിക്കുകയും ഒരു ടീസ്പൂൺ തേനിൽ കുറവ് മാത്രം ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും നിങ്ങൾക്കറിയാമോ? 🔸 പക്ഷേ അതിനത് അതിന്റെ ജീവിതകാലം മുഴുവനുമാണെന്നും? 🙏 നന്ദി, തേനീച്ച! 🙏 ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത് ഉറപ്പാക്കുക, പലരും ഈ വിവരം അറിയാൻ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്! 🐝🐝🐝🐝🐝🐝🐝

*ആണുങ്ങൾ തുണി യുടുപ്പിച്ച് വിട്ടിട്ടുണ്ട്*😄

الاثنين، 10 فبراير 2025

crossorigin="anonymous">

പ്രവർത്തനം നിലച്ച കിഡ്നി പോലും സുഖപ്പെടുത്തുന്ന അത്ഭുത ഡോക്ടർ, സുഖപ്പെട്ടത് നൂറുകണക്കിന് പേർ,ഇനി ഡയാലിസിസ് ചെയ്യുകയേ വേണ്ട, കിഡ്നി രോഗങ്ങളാൽ പ്രശ്നം അനുഭവിക്കുന്നവർക്ക് ഈ വീഡിയോ ഷെയർ ചെയ്ത കൊടുക്കുക Dr shivakumar (Shree Kamadhenu Panchagavya Chikilsalaya ) Contact - 9740657206, 9740567206

*മാനത്ത് പറക്കണ ചെമ്പരുന്തേ* *മാനത്ത് പറക്കണ ചെമ്പരുന്തേ* *മീനിന്നു മത്തിയോ ചെമ്മീനോ* *മീനിന്നു മത്തിയോ ചെമ്മീനോ* *അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ* *അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ* *ഒരു നല്ല കോരു താ കടലമ്മേ* *ഒരു നല്ല കോരു താ കടലമ്മേ*

,

الثلاثاء، 4 فبراير 2025

ആ അങ്ങനെ നമ്മളെ കൊട്ടയോടിയും പാനൂരും ഒക്കെ സിനിമാ പാട്ടിലും കയറി കൂടി . ഒപ്പം നമ്മളെ മംഗലപൊരക്ക്ന്ന് പണ്ട് പാട്ന്ന തച്ചോളിപാട്ടും. കൊട്ട്യോടിക്കാറെ സിനിമ... ശ്രീനിവാസൻ്റെ മകൻ വിനീത് ശ്രീനിവാസൻ അഭിനയിച്ച, ശ്രീനിവാസൻ്റെ ഭാര്യാ സഹോദരൻ എം. മോഹനൻ സംവിധാനം ചെയ്ത "ഒരു ജാതി ജാതകം " കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ചു മുന്നേറുന്നു. നമ്മെളെ സുധി പാനൂർ ജ്യോത്സ്യൻ്റെ ചെറിയ വേഷത്തിൽ സിനിമയിൽ മുഖം കാണിക്കുന്നു.

എങ്ങിനെയുണ്ട് രാജ്യങ്ങൾ

The Power of AI 😌😳

الاثنين، 3 فبراير 2025

വാർദ്ദക്യം തളർന്ന് കിടക്കാനുള്ളതല്ല ഉണർന്നിരിക്കാനുള്ളതാണ് ഒരു കുടുംബ സംഗമത്തിലെ പുതിയ തലമുറയും പഴയ തലമുറയും ആടിയും പാടിയും സന്തോഷിക്കുന്നത് കാണുമ്പോൾ വീടകങ്ങളിൽ വിധിക്ക് പഴി കൊടുത്ത് കഴിയുന്ന കൂറെ മനുഷ്യരുണ്ട് നമുക്ക് ചുറ്റും അവരോടൊത്ത് അവർക്കൊപ്പം ജീവിതം ആസ്വതിക്കൂ....... നാളെ നമ്മളും അവരിൽ ഒരാളാണ്.

ചക്കയുടെ ഗുണങ്ങൾ

السبت، 1 فبراير 2025

പാലക്കാടിന്റെ ഭംഗി കണ്ടോളു *See the beauty of Palakkad*👌👏

So beautifully done, touching too.....

الخميس، 30 يناير 2025

പുകയില രഹിത കാമ്പസ് പ്രക്യാപനം

പുകയില വിരുദ്ധ റാലി