TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp
الخميس، 30 يناير 2025
الأربعاء، 29 يناير 2025
രാജ്യത്ത് ഇൻസുലിൻ സ്പ്രേക്ക് വിതരണാനുമതി ലഭിച്ചു. --------------------------------------------- ഇന്ത്യയിലെ പ്രമേഹ രോഗികൾക്കായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ഇൻസുലിൻ ഇഞ്ചക്ഷൻ അല്ലാതെ വായിലൂടെ വലിക്കുന്ന ഇൻസുലിൻ സ്പ്രേ Afrezza( അഫ്രെസ്സ) ക്ക് ഇന്ത്യയിലെ പരമോന്നത ഔഷധ സമിതിയായ Central Drugs Standard Control Organisation (CDSCO) അംഗീകാരം നൽകി. അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ ആണ് പ്രമേഹ രോഗികൾക്കായി സൂചി രഹിത ഇൻസുലിൻ പൗഡർ വികസിപ്പിച്ചെടുത്തത്. ഈ വാമൊഴിയായി വലിക്കുന്ന ഇൻഹലേഷൻ പൗഡർ ആയ Afrezza inhaler മാർക്കറ്റ് ചെയ്യുന്നത് Cpla കമ്പനിയാണ്. ഇന്ത്യയിലെ ആദ്യത്തെ ശ്വസിക്കാൻ കഴിയുന്ന ഇൻസുലിന്റെ ആക്ഷൻ പ്രശംസനീയമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അഫ്രേസ എങ്ങനെ പ്രവർത്തിക്കുന്നു ----------------------------- പരമ്പരാഗത ഇൻസുലിൻ കുത്തിവയ്പ്പുകൾക്ക് പകരം ഇൻഹേലറിലൂടെ ഇൻസുലിൻ പ്രമേഹ രോഗികളിൽ അതിവേഗം എത്തിക്കുന്ന ഒന്നാണ് Afrezza ഇൻഹേലർ. ഭക്ഷണത്തിൻ്റെ തുടക്കത്തിൽ വലിക്കേണ്ടതാണ് Afrezza. ഇത് വലിക്കുമ്പോൾ ശരീരത്ത് പെട്ടെന്ന് അലിഞ്ഞുചേരുകയും 12 മിനിറ്റിനുള്ളിൽ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രക്തത്തിൽ എത്തിയാൽ Afrezza സ്വാഭാവിക ഇൻസുലിൻ ഇഞ്ചക്ഷന്റെ ആക്ഷനോട് തത്തുല്യമായി പ്രവർത്തിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. Afrezza യുടെ പ്രഭാവം 2-3 മണിക്കൂർ നീണ്ടുനിൽക്കും. ആയതിനാൽ ഇത് ഭക്ഷണത്തിനു ശേഷമുള്ള ഉയർന്ന ഷുഗർ ലെവലിനെ ഫലപ്രദമായി നിയന്ത്രിക്കുന്നു. രോഗീ പ്രയോജനം ------------------------------------ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് സൂചിയില്ലാത്തതിനാൽ വേദനയില്ലാത്ത ആദ്യത്തെ ഇൻസുലിൻ ആണ് Afrezza inhaler. ചർമ്മം കേടാകാതെ സൂക്ഷിക്കാം. സൂചി പേടി ഉള്ളവർക്ക് സുഖകരമായ ഇൻസുലിൻ ചികിത്സ ലഭിക്കുന്നു.
الثلاثاء، 28 يناير 2025
الاثنين، 27 يناير 2025
തെരുവ് നായ ആദ്യം ഒരു പശുവിനെ കടിക്കുന്നു, അതുവഴി കടന്നുവന്ന ഒരു വ്യക്തി കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് നായയെ അടിക്കുന്നു. ഇത് കണ്ട മൃഗസ്നേഹികളയ ഒന്ന് രണ്ടുപേർ നായയെ അടിച്ച വ്യക്തിയോട് ചോദ്യം ചെയ്‌തു കൊണ്ട് കയർത്ത് സംസാരിക്കുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് കാണുക. ( *കാര്യം അറിയാതെ തലയിടരുത് എന്ന് നായതന്നെ അവരെ പഠിപ്പിക്കുന്നു*)
الأحد، 26 يناير 2025
الجمعة، 24 يناير 2025
الأربعاء، 22 يناير 2025
الثلاثاء، 21 يناير 2025
الاثنين، 20 يناير 2025
الأحد، 19 يناير 2025
ഈ വരുന്ന ഫെബ്രുവരിയാണ് ഇപ്പോൾ ജീവിക്കുന്ന ഏതൊരാളും കാണുന്ന ഇതുപോലെയുള്ള അവസാന ഫെബ്രുവരി....
കാരണം,
823 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന താഴെപ്പറയുന്ന കാര്യങ്ങൾ ഈ വർഷത്തെ ഫെബ്രുവരിയിലുണ്ട്.
ഈ വരുന്ന ഫെബ്രുവരിയിൽ
4 ഞായറാഴ്ചകൾ
4 തിങ്കളാഴ്ചകൾ
4 ചൊവ്വാഴ്ചകൾ
4 ബുധനാഴ്ചകൾ
4 വ്യാഴാഴ്ചകൾ
4 വെള്ളിയാഴ്ചകൾ
4 ശനിയാഴ്ചകൾ.
ഇവയുണ്ട്..
ഇതിനെ വിളിക്കുന്നതാണ്
*മിറാക്കിൾഇൻ* .q
السبت، 18 يناير 2025
الجمعة، 17 يناير 2025
الأربعاء، 15 يناير 2025
الاثنين، 13 يناير 2025
الأحد، 12 يناير 2025
السبت، 11 يناير 2025
الجمعة، 10 يناير 2025
الخميس، 9 يناير 2025
الأربعاء، 8 يناير 2025
സന്യാസത്തിന് പല പല ഭാവങ്ങളുണ്ട്
സംന്യാസത്തിന് പല പല ഭാവങ്ങളുണ്ട്.
കുടികളിൽ താമസിക്കുന്ന സന്ന്യാസിമാ-രെ കുടീചകൻമാർ എന്ന് പറയും.
സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക.
ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു.
പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു.
ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം.
എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ.
ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം.
ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും;
ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും;
മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും;
കൃത്യമായി കാലം ഗണിച്ച്,
കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്.
ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്നത് ഒരുപക്ഷേ ഈ കുംഭമേളകളിലൂടെ ആയിരുന്നിരിക്കാം.
കഴിഞ്ഞകാല യാത്രകളിൽ,
മനസ്സിൽ ഉറവാർന്ന സംശയങ്ങൾക്ക് ഉത്തരം വാങ്ങാൻ, ഗുരുക്കൻമാരെ അന്വേഷിച്ച് സന്ന്യാസവഴിയിലെ ശിഷ്യർ വരുന്നതും; പന്ത്രണ്ട് വർഷത്തിലൊരിയ്ക്കലുള്ള കംഭമേളകളിലായിരുന്നിരിക്കാം.
ആശ്രമത്തിൽനിന്നും യാത്രയായ ഒരു ശിഷ്യൻ സ്വന്തം ഗുരുവിനെ വീണ്ടും കാണുന്നതും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.
ഒരുപക്ഷേ പലരുടെയും സമാധിവിവരം അറിയുന്നതുപോലും ഈ കുംഭമേളകളിൽവെച്ചായിരുന്നിരിക്കാം.
എന്തായാലും;
ഈ രാജ്യത്ത് ധർമ്മം പുലർന്നുപോകാൻ, ഇനിയുള്ള പന്ത്രണ്ട് വർഷക്കാലം
എന്തൊക്കെ.... ഏതേതിടങ്ങളിൽ ചെയ്യേണ്ടതുണ്ട്
എന്ന തീരുമാനം ഒരു സമൂഹം എടുത്തിരുന്നത് ഈ കുംഭമേളകളിൽവെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇത്തവണത്തെ മഹാകുംഭമേള നടക്കുന്നത് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.
ജനുവരി 10 മുതൽ ഫെബ്രുവരി 27 വരെയാണ് പ്രയാഗ് രാജ് കുംഭമേള.
കുംഭമേള ഇല്ലാത്ത വർഷങ്ങളിലും
എല്ലാ ജനുവരി - ഫെബ്രുവരി മാസങ്ങളിലുമായി, പ്രയാഗിൽ, 'കല്പവാസം' എന്ന ഒരു അനുഷ്ഠാനം നടക്കുന്നുണ്ട്.
കുംഭമേള സന്ന്യാസികൾക്കുള്ളതാണെങ്കിൽ;
കല്പവാസം എന്നത് ഗൃഹസ്ഥർക്കുള്ളതാണ്.
ഉത്തരേന്ത്യയിലെ ഗൃഹസ്ഥർ, പൗഷമാസത്തിലെ പൗർണ്ണമിതൊട്ട് മാഘമാസത്തിലെ പൗർണ്ണമിവരെ, ഗംഗാതീരത്ത്, പ്രാർത്ഥനകളും ജപവും പൂജകളുമായി കഴിയും.
ഇതിന്, 'കല്പവാസം ചെയ്യുക' എന്നാണ് പറയുക.
കുടുംബത്തിൽനിന്നും ജോലികളിൽനിന്നുമെല്ലാം വിട്ട്,
മനസ്സും ശരീരവും പൂർണ്ണമായി, ആത്മീയപാതയിൽ ഉറപ്പിച്ചുള്ള കുറച്ചു നാളുകൾ.
ഗംഗാതീരത്ത് താമസിച്ച്, പുലർച്ചെ എഴുന്നേറ്റ്
ഗംഗാമാതാവിനെ വണങ്ങി,
ഗംഗാസ്നാനം നടത്തി ഇവർ പ്രാർത്ഥനകളിലേയ്ക്കും ജപത്തിലേയ്ക്കും പ്രവേശിക്കുന്നു.
ഗംഗാജലമാണ് കുടിക്കുക.
ഒരു നേരം മാത്രമേ ഇവർ ആഹാരം കഴിയ്ക്കൂ.
ദിവസം മുഴുവൻ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടും
സത്സംഗങ്ങളിൽ പങ്കെടുത്തും
ഒരു മാസം ഗംഗാതീരത്ത് കഴിയും ഇവർ.
ഇങ്ങനെ, കല്പവാസം ചെയ്യാനെത്തുന്നവർക്കായി എല്ലാ വർഷവും ഗംഗാതീരത്ത് പ്രയാഗ് രാജിൽ
താത്ക്കാലിക ഷെഡ്ഡുകൾ ഉയരും.
അഞ്ച് ലക്ഷത്തിലധികം ആൾക്കാരാണ് എല്ലാ വർഷവും കല്പവാസം അനുഷ്ഠിക്കാൻ എത്തുന്നത്.
കല്പവാസം എന്ന പേരിൻ്റെ കാരണം നോക്കാം.
ബ്രഹ്മാവിൻ്റെ ഒരു ദിവസമാണ് ഒരു കല്പം എന്നത്.
1008 യുഗങ്ങൾക്ക് തുല്യം.
അതായത്,
മനുഷ്യൻ്റെ 432 കോടി വർഷത്തിന് തുല്യമാണ് ഒരു കല്പം.
ഒരു കല്പകാലം തപസ്സു ചെയ്താലുള്ള ഫലം
ഈ ഒരൊറ്റ മാസത്തെ ജപംകൊണ്ടും ആത്മീയയാത്രകൊണ്ടും ലഭിക്കും എന്നാണ് വിശ്വാസം.
ഒരു കല്പത്തിലെ തപസ്സിൻ്റെ ഫലം തരുന്നതിനാൽ ഇത് കല്പവാസം എന്നറിയപ്പെടുന്നു.
എല്ലാ വർഷവും ഈ കല്പവാസത്തിനെത്തുന്ന ലക്ഷങ്ങൾക്കായി ഒരുക്കങ്ങൾ എന്തായാലും വേണ്ടതുണ്ട്.
അതിൻ്റെ വളരെ വലിയൊരു ഒരുക്കമാണ്, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്കുള്ളത്.
പുണ്യതീർത്ഥം
പുണ്യനഗരി
ത്രിവേണീസംഗമം
ചിരപുരാതനം
അമൃതസമാനം.......
പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളാണ് ഈ ഭൂമിയ്ക്കുള്ളത്.
അനുഭവങ്ങൾ ഇല്ലാത്ത ഒരിടത്തും
ഏറെക്കാലമൊന്നും
ആൾക്കാർ കൂടില്ല എന്നാണ് എൻ്റെ അഭിപ്രായം.
എനിക്ക് അനുഭവമില്ലാത്തതെല്ലാം എനിക്ക് അന്ധവിശ്വാസവുമായിരിക്കും.
ഇതിൽ
ഏതെടുക്കണം എന്നത് , ഓരോ വ്യക്തിയുടേയും ഇഷ്ടമാണ്.
ഇത്തവണത്തെ പ്രയാഗ്‌രാജ് കംഭമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള മലയാളികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ജൂന അഖാഡയുണ്ട്.
താത്പര്യമുള്ളവർക്ക് താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9745889996, 9745889997
KumbhMela2025
കംഭമേളാ വിവരങ്ങൾക്ക് കടപ്പാട് :
അനേക ഗുരുക്കൻമാർ,
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്,
സ്വാമി ആനന്ദവനം,
സ്വാമി സംവിദാനന്ദ്,
സ്വാമി നീലേശ്വരാനന്ദ.
കുംഭമേളാ കുറിപ്പ് തുടരും ......
( കുംഭമേളയെ കുറിച്ചുള്ള മുൻ പോസ്റ്റുകളുടെ ലിങ്ക് കമൻ്റിൽ കൊടുത്തിട്ടുണ്ട്)
ജയരാജ് മിത്ര.
الاثنين، 6 يناير 2025
السبت، 4 يناير 2025
الجمعة، 3 يناير 2025
الخميس، 2 يناير 2025
الأربعاء، 1 يناير 2025
الثلاثاء، 31 ديسمبر 2024
الاثنين، 30 ديسمبر 2024
السبت، 28 ديسمبر 2024
الجمعة، 27 ديسمبر 2024
الخميس، 26 ديسمبر 2024
الأربعاء، 25 ديسمبر 2024
الثلاثاء، 24 ديسمبر 2024
الاثنين، 23 ديسمبر 2024
കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത് ,നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി. അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു. വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ . നാട്ടുകാർ അവനെ തട്ടിയും മുട്ടിയും എണീപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്ച്ച
الاشتراك في:
التعليقات (Atom)


